ശക്രതനയ ഹേ ജയന്ത

രാഗം: 

ബിലഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

നക്രതുണ്ഡി

ശക്രതനയ, ഹേ ജയന്ത! മൂഢ! 

ശക്രലോകവൈരിയതായീടും 

വിക്രമയുതഭൗമഗിരാ വന്നൊരു 

നക്രതുണ്ഡിയെന്നറിയണമെന്നെ,

വിക്രമജലധേ, രണധരണിയിൽ 

നീ വീര വരിക വരിക!