വീരരായുള്ള ജനങ്ങൾ

രാഗം: 

ആഹരി

താളം: 

അടന്ത

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

മുരൻ

വീരരായുള്ള ജനങ്ങൾ നിന്നെപ്പോലെ

പാരാതെ കത്ഥനം ചെയ്യുമോ ഖേട,

പാരമായുള്ള മദം തവ പോക്കുവൻ

ക്രൂരചരിത, വരിക രണാങ്കണേ