രാത്രിഞ്ചരവനിതേ

രാഗം: 

ബിലഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

ജയന്തൻ

രുഷ്ടാം താമട്ടഹാസപ്രകുടമുഖഗുഹാസ്പഷ്ടദംഷ്ട്രാകരാളാം

പ്ലുഷ്ടാശാം ദൃഷിപാതൈസ്ഫുരദനലകണൈരാത്മേനേ തിഷ്ഠമാനാം

ക്ലിഷ്ടാന്താഃ കൃഷ്ടകേശീരപി ച സുരവധൂസ്തത്ര ബാഷ്പായമാണാഃ

ദൃഷ്ട്വാഥാകൃഷ്ടഖഡ്ഗോ ന്യഗദദതിരുഷാ വിക്രമീ ശക്രസൂനുഃ

രാത്രിഞ്ചരവനിതേ! നീ മോചയ

വൃത്രവൈരിപുരകാമിനിമാരെ

ചിത്രം തവ ചേഷ്ടിതമോർത്താലിഹ

പത്രിഗണങ്ങൾക്കൂണാകും നീ

അമരാവതിയായീടും പുരിയിൽ അധുനാ വരുവാനേവനതുള്ളൂ?

അമരവൈരിതരുണിയതാം നിന്നെ പരിചൊടു ബന്ധിച്ചീടും ഞാനും

അരങ്ങുസവിശേഷതകൾ: 

പദത്തിനു മുൻപുള്ള ശ്ലോകം പതിവില്ല.