രംഗം 4 അമരാവതീനഗരം

ആട്ടക്കഥ: 

നരകാസുരവധം

ജയന്തനും നക്രതുണ്ഡിയും.
 

ഈ രംഗത്തിന്റെ പൊതുവിലെ അഭിനയ രീതി:-

നീലാംബരി രാഗം പാടി കലാശിച്ചതിനു ശേഷം ശ്ലോകം അതിനുശേഷം വീണ്ടും നൃത്തത്തോടു കൂടി രാഗം (വരാളി ആണ് നടപ്പ്) അത് കലാശിച്ചാൽ സാരി. അഞ്ച് ചരണം ഉണ്ട് സാരിക്ക്. സാധാരണ മറ്റു സാരികൾ നാലേ പതിവുള്ളൂ. സാരിക്ക് ശേഷം വൃത്ര വൈരി എന്ന ലളിതയുടെ പദം നീലാംബരി രാഗം ചെമ്പട 32 അക്ഷരകാലം. സാമോദം മേ വാചം എന്നുള്ളിടത്തു കലാശം ഇരട്ടി. അഹോ ദൈവാൽ എന്നുള്ളിടത്തു വീണ്ടും കലാശം ഇരട്ടി. ആരയി ബാലികേ ജയന്തന്റെ പദം കല്യാണി ചെമ്പട 16. നാകനാരിയോ താൻ എന്നുള്ളിടത്തു കലാശം ഇരട്ടി. അതുപോലെ വരുവതിനു ബാലെ അവിടെയും കലാശം ഇരട്ടി. വീണ്ടും മാനുഷ നാരി നീലാംബരി ചെമ്പട 32. ഒരു മാനിനി ഞാനല്ലോ കലാശം ഇരട്ടി. അതുപോലെ തന്നെ കാമകേളി ചെയ്താലും കലാശം ഇരട്ടി. അടുത്ത ജയന്തന്റെ പദം ദാര സംഗ്രഹം വട്ടം വച്ചു കലാശം അടക്കം വേറെ എടുത്തു പാടുന്നു. നാക നിതംബിനി അവിടെ കലാശം ഇരട്ടി. വീണ്ടും പ്രാണനാഥൻ നീലാംബരി ചെമ്പട 32. കയ്‌വെടിഞ്ഞീടൊല്ല അവിടെ കലാശം ഇരട്ടി. ഏണാങ്ക സമവദനാ തോടി രാഗം 32 തന്നെ. നാളീകായതാക്ഷാ കലാശം ഇരട്ടി. എത്രയും കർണ്ണ ജയന്തൻ ചൊല്ലി വട്ടം തട്ടുന്നു കലാശം അടക്കം. നിന്നെ കൊണ്ടു ചൊല്ലി വട്ടം തട്ടുന്നു .അവിടെ ലളിത പുറകിലേക്ക് പോകുന്നു, നക്രതുണ്ഡി കലാശം എടുത്തു പദം ചൊല്ലി ആടുന്നു. ഉടനെ തന്നെ രാത്രിഞ്ചര വനിതെ എന്ന പദം ജയന്തന്റെ അതിൽ എല്ലാ ചരണവും വട്ടം തട്ടുന്നു. തോങ്കാരവും ഉണ്ട്. അർണ്ണോജാക്ഷികളെ എന്ന പദത്തിന് ശേഷം ത്രിപുട വട്ടം. അതിന്റെ അവസാനം നക്രതുണ്ഡിയുടെ മൂക്കും അരിയുന്നു. തുടർന്നു ജയന്തന്റെ നാലാമിരട്ടിയോട് കൂടി തിരശ്ശീല.