യാമിനീചരമാനിനി വന്നിതു നല്ല

രാഗം: 

വരാളി

താളം: 

ചെമ്പട

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

ലളിത

യാമിനീചരമാനിനി വന്നിതു നല്ല

സോമബിംബാനനാ ശതമന്യുസുതസവിധേ

പുരികുഴലിൽ നറുമലർകൾ ചൂടിയം ബാലാ

സരസതരഗാനംചെയ്തു സരസനൃത്തമാടിയും,

സുരതരുണിപോലെ ദേഹകാന്തിയും, അവൾ

വരസുരതമോഹം പൂണ്ടു വിവിധലീലചെയ്കയും

മല്ലികാമുകള ദന്തപംക്തിയും നല്ല

വില്ലോടു മല്ലിടുന്നൊരു ചില്ലീലാസ്യഭംഗിയും

ഫുല്ലകുവലയനേത്രശോഭയും കല്യാ

നല്ല കളഹംസം പോലെ മന്ദഗതി തേടിയും

പന്തൊക്കും കൊങ്കകൾ കണ്ടാൽ ബന്ധുരം നല്ല

സിന്ധുരകരോരുയുഗ്മശോഭയെത്ര സുന്ദരം !

ചന്തമിയലുന്ന കംബുകന്ധരം അവൾ

ചെന്താർശരശരനികരത്തിന്നൊരു പഞ്ജരം