ഭൂസുത വീര മഹാരഥാ രിപുഭീഷണ

രാഗം: 

ഘണ്ടാരം

താളം: 

അടന്ത

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

നക്രതുണ്ഡി

ശക്കോധം ളഖ്ഖശീ ശാ ശദമഹതണയേണാഹവേ 

ളൂണണാശാ വഖ്ഖോയാ വിഖ്ഖളന്തീ 

ളുഹിളമണികയാളംബഘോളന്തമാളാ

വിഖ്ഖോഹന്തഥ കാദൂണയവിവിഹമദോണിഗ്ഗദാ 

ഭഗ്ഗകാമാ വിക്കോശന്തീ വുളുവാ ഭണയി ണിയദശം ഭൂശുയം ഭീഷ്ണാംഗീ

ഭൂസുത, വീര, മഹാരഥാ രിപുഭീഷണ, ബാഹുപരാക്രമ!

ആശു വന്നെന്നെ നീ പാലിച്ചിടേണം ഭാസുരവിഗ്രഹ, സാദരം

ഇന്നു ഭവാനുടെ ശാസനംകൊണ്ടു ചെന്നു ഞാനിന്ദ്രപുരന്തന്നിൽ

കന്നൽമിഴിമാരെക്കൊണ്ടുപോരുന്നേരം വന്നു ശതമുഖസൂനുവും

എന്നുടെനാസാകുചയുഗങ്ങളെ നന്നായ് ഛേദിച്ചതും കാൺകെടോ!

ഇന്നി ഞാനെന്തിഹ ചെയ്വതും ചൊൽക ഖിന്നതപൂണ്ടു വലയുന്നു!

ശക്രവൈരികുലനായക, രിപുചക്രനിഷൂദനം വൈകാതെ,

വിക്രമംകൊണ്ടു വധിച്ചീടേണമേ അക്രമം ചെയ്ത ജയന്തനെ

അരങ്ങുസവിശേഷതകൾ: 

നിണം വരവ്. ശ്ലോകം പതിവില്ല. ഈ രംഗം നിണമില്ലാതെ പകർന്നാടിയും പതിവുണ്ട്. ശേഷം പടപ്പുറപ്പാട്.