ബാലികമാർ മൗലി ബാലേ

രാഗം: 

പാടി

താളം: 

ചെമ്പട 32 മാത്ര

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

നരകാസുരൻ

നിവേദിതാ ദേവവരായ സാദരം

യദാ ജയന്തേന നിശാചരീകഥാ

തതസ്സ്വപുര്യാം നരകാസുരോ വസൻ

ജഗാദവാചം ദയിതാം രതോത്സുകഃ

ബാലികമാർ മൗലി ബാലേ, ബാലചന്ദ്രഫാലേ!

ചാലവേ കേൾക്ക, മേ ഗിരം ശാതോദരി ജായേ!

നിന്നുടയമുഖശോഭനാനിർജ്ജിതനായി ശശി

വിണ്ണിൽ ദിവാകരങ്കലും പിന്നെ മേഘങ്ങളിലും

അർണ്ണവത്തിലും മറയുമെന്നു മേ മാനസേ

നിർണ്ണയീച്ചീടുന്നു ഞാനും അർണ്ണോജാക്ഷി, ധന്യേ!

തണ്ടാർശരശരധിയും കുണ്ഠത തേടീടും

വണ്ടാർപൂങ്കുഴലി, നീയും കണ്ടാലുമുദ്യാനം

കേകികളുടയ നല്ല കേളികൾ കണ്ടിതോ?

കോകഹംസകുരരങ്ങൾ സമ്മോദം തേടുന്നു,

കോകിലാംഗനമാരേറ്റം കൂകുന്നു മധുരം,

നാകനാഥനന്ദനവും നാണം തേടും കണ്ടാൽ

കാമകേളിയാടീടുക കോമളതരാംഗി,

കാമമിന്നു പൂരയ മേ ഭാമിനി, സാദരം

അരങ്ങുസവിശേഷതകൾ: 

ശ്ലോകം കഴിഞ്ഞു തിരനോക്ക് പിന്നെ തിരശ്ശീല മാറ്റിയാൽ പത്നിയോട് അല്ലയോ പ്രിയേ നമുക്ക് ആ ഉദ്യാനത്തിലേക്കു പോവുകയല്ലേ എന്ന് ചോദിക്കുന്നു. നായിക അപ്രകാരം തന്നെ എന്ന് കാണിച്ചാൽ, പതിഞ്ഞ കിടതക തീം താം ശാദോദരി ജായെ അവിടെ കലാശം പിന്നെ കേകികളുടയ എന്ന ചരണമേ ഉള്ളൂ. കേകി വിസ്തരിച്ചു ആടുന്നു. 16 താളവട്ടം സമ്മോദം തേടുന്നു അവിടെ കലാശം ഇരട്ടി ഇരട്ടിക്കു കോക ഹംസ എന്ന വരികൾ പാടുന്നു.