പുരുഷകീടക തവ

രാഗം: 

സൌരാഷ്ട്രം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

നരകാസുരൻ

പുരുഷകീടക! തവ പരുഷവാക്കുകൾ കേട്ടാൽ

കരളിലിന്നധികം മേ പെരുകിയ കോപം

വിരവൊടു വളരുന്നു ശരനികരം കൊണ്ടു

വിരവിൽ നിന്നെയിഹ സംഹരിച്ചീടുവൻ

ഏഹി വാസുദേവ! രണായ ഭോ ഏഹി വാസുദേവ!

അനുബന്ധ വിവരം: 

നാഥനാമക്രിയ രാഗം അടന്ത താളം എന്നിങ്ങനേയും പാഠഭേദം