നാകനായക ശൃണു നലമൊടു മേ

രാഗം: 

അസാവേരി

താളം: 

അടന്ത

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

നാകനായക, ശൃണു നലമൊടു മേ ഗിരം പാകശാസന, വീര!

ശോകം മാ കുരു ഹൃദി ശോഭനതരകീർത്തേ !

നാകവൈരിയായീടും ഭൗമകർമ്മങ്ങൾകൊണ്ടു

കഷ്ടം  ഭൗമദാനവചേഷ്ടിതമഖിലവും

ശിഷ്ടരായീടും താപസന്മാരേയും

പെട്ടെന്നു ബാധിച്ചീടുന്ന കഠോരനെ

ഒട്ടുമേ സംശയമില്ല ജയിപ്പതിന്നു.

സുരനരബാധകനായ് മേവീടുന്നൊരു

നരകദാനവനപഹരിച്ചു കൊണ്ടുപോയ

സുരതരുണീജനത്തെയും കൊണ്ടുവരുവൻ

വിരവൊടു ഞാനിന്നു വൈകാതെ നിർണ്ണയം

ചണ്ഡരണാങ്കണേ ശൗണ്ഡനാം നരകനെ

ചണ്ഡസുദർശനതേജസാ ഹനിച്ചുടൻ

ദണ്ഡധരനു നൽകീടുന്നേൻ കണ്ടുകൊൾക നീ

പണ്ഡിതോത്തമ, സുരനായക, ധരിച്ചാലും