ഏഹി ധീരനെങ്കിലിന്നു രണത്തിനു

രാഗം: 

ആഹരി

താളം: 

അടന്ത

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

മുരൻ

വിദ്രാവിതേ സംയതി നാഗവൈരിണാ

കപിപ്രവീരേതുലചണ്ഡവിക്രമേ,

തതോ മുരോ നാമ മഹാസുരോ രുഷാ

ജനാർദ്ദനം രൂക്ഷതരം വചോ അബ്രവീൽ

ഏഹി ധീരനെങ്കിലിന്നു രണത്തിനു

സാഹസമിന്നു നീ മാ കുരു യാദവ!

ഇത്രിലോകത്തിങ്കലെന്നുടെ വീര്യങ്ങൾ

ചിത്രതരം കേൾപ്പാനില്ലയോ മൂഢ!

അത്ര രണായ നീ വന്നതും പാർക്കുമ്പോൾ

എത്രയും ഹാസകരം തന്നെ നൂനം