ആരയി ബാലികേ

രാഗം: 

കല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

ജയന്തൻ

ആരയി, ബാലികേ, നീയിന്നാരെന്നു ചൊൽക സുശീലേ!

നാരിമാർമൗലിരത്നമേ നാകനാരിയോതാൻ? 

ഭൂരമണകുലജയാം വാരണഗാമിനിയോതാൻ

കാരണമെന്തിങ്ങു വരുവതനിന്നു ബാലേ!