അഹോ സഫലം ചിന്തിതമഖിലം

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

നക്രതുണ്ഡി

അഹോ! സഫലം ചിന്തിതമഖിലം

ഇഹ മരുവീടുന്നൊരു തരുണീജന-

നികരമശേഷം കരബലമതുകൊ-

ണ്ടഹമരനിമിഷംകൊണ്ടു ഗമിപ്പൻ

ബഹുബലവാനാം ഭൂസുതസവിധേ

സുരരിപുകുലവരനാകും നമ്മുടെ

നരകാസുരനുടെ കേളിക്കനുദിനം

പരിചിനൊടെന്നുടെ ഭാംഗ്യം കൊണ്ടിഹ

കരഗതമായീ തരുണീനികരം.

വരിക വരിക വിരവോടെന്നരികിൽ

സുരനാരികളായീടും നിങ്ങൾ,

കരളിലതിന്നൊരു സംശയമെന്നാൽ

ഒരുമയിൽ ഞാനും കൊണ്ടിഹ പോവാൻ