രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വ്യാപാരം വചനം വയസ്സിവകളോർക്കുമ്പോളിവൻ നൈഷധൻ
ശോഭാരംഗമൊരംഗമുള്ളതെവിടെപ്പോയെന്നു ചിന്താകുലാം
ഭൂപാലൻ ഭുജഗേന്ദ്രദത്തവസനം ചാർത്തി സ്വമൂർത്തിം വഹൻ
കോപാരംഭകടൂക്തി കൊണ്ടു ദയിതാമേവം പറഞ്ഞീടിനാൻ
ച.2
സ്ഥിരബോധം മാഞ്ഞുനിന്നോടപരാധം ഭൂരിചെയ്തേൻ
അവരോധം ഭൂമിപാനാമവിരോധമായം
അധികം കേളധർമ്മമെല്ലാമറിവേനാസ്താമിതെല്ലാം.
സമുചിതമേ ദയിതതമേ,
നന്നിതു സുന്ദരി നിൻതൊഴിൽ നിർണ്ണയ-
മപരം നൃവരം
വരിതും യതസേ യദയേ! വിദയേ,
നിരവധി നരപതി വരുവതിനിഹ പുരി
വാചാ തവ മനുകുലപതി വന്നു
അർത്ഥം:
ശ്ലോകസാരം: വാക്ക്, പ്രവൃത്തി, വയസ്സ് ഇവ നോക്കുമ്പോൾ ഇവൻ നളൻ തന്നെ. സുന്ദരമായ ശരീരം മാത്രം എങ്ങുപോയി എന്ന് ചിന്തിച്ചു വ്യസനിക്കുന്ന ദമയന്തിയോട്, കാർക്കോടകൻ കൊടുത്തിട്ടുള്ള വസ്ത്രമുടുത്ത് സ്വന്തരൂപം പ്രാപിച്ചിട്ട് ബാഹുകൻ കോപത്തോടെയുള്ള പരുഷവാക്കുകളെ ഇപ്രകാരം പറഞ്ഞു.
സാരം: കലിബാധയാൽ സ്വബോധം പോയി നിന്നോടു ഞാൻ പല അപരാധങ്ങളും ചെയ്യുകയുണ്ടായി. എന്നാൽ രാജഭാര്യ കോപവും കാപട്യവുമില്ലാത്തവളായിരിക്കണം. നമുക്കിടയിൽ അധർമ്മങ്ങൾ കുറേയുണ്ടായി. എല്ലാമെനിക്കറിയാം. അതൊക്കെ ഇരിക്കട്ടെ, ഹേ ദയിതതമേ, സുന്ദരീ, നിന്റെ തൊഴിൽ ഉചിതം. ഗംഭീരം. തീർച്ച. അല്ലയോ നിർദ്ദയേ, മറ്റൊരു രാജാവിനെ വരിക്കാനുള്ള നിന്റെ ആഗ്രഹംകൊണ്ട്, ഈ പുരത്തിൽ അനവധി രാജാക്കന്മാർ വരുന്നതിനുള്ള നിന്റെ വാക്കുകൊണ്ടാണ് മനകുലപതിയായ ഋതുപർണ്ണൻ ഇവിടെ വന്നത്.
അരങ്ങുസവിശേഷതകൾ:
ശ്ലോകത്തോടൊപ്പം, ബാഹുകൻ കാർക്കോടകൻ കൊടുത്ത വസ്ത്രം എടുത്ത് സ്മരിച്ച് ധരിക്കുന്നു അപ്പോൾ പൂർവ്വ രൂപലാവണ്യം ലഭിക്കുന്നു. ദമയന്തി അതുകണ്ട് സന്തോഷത്തോടെ അടുത്തപ്പോൾ ബാഹുകൻ അല്പം കോപത്തോടെ: