രാഗം:
താളം:
ആട്ടക്കഥ:
ഈവണ്ണം നാരദൻ വന്നരുളിന വചസാ തോഷിതേ നൈഷധേന്ദ്രേ
താവും മംഗല്യവാദ്യദ്ധ്വനിതബധിരിതാശേഷദിക്ചക്രവാളം
സൗവർണ്ണേദ്ദണ്ഡകേതുപചുരവരചമൂവേഷ്ടിതോ ഭീമനും വ-
ന്നാവിർമോദംപുരസ്താത് സഹ നിജസുതയാ വ്യാഹരദ്വൈരസേനിം
അരങ്ങുസവിശേഷതകൾ:
നളചരിതം ആട്ടക്കഥ നാലാം ദിവസം സമാപ്തം.
ഈ അവസാന ശ്ലോകത്തിലെ അവസാനഭാഗമനുസരിച്ച് ഭീമന്റെ ഒരു പദമെങ്കിലും ഇവിടെ കാണേണ്ടതാണ്. എന്നാൽ അത് ഒരു പാഠത്തിലും കണ്ടിട്ടില്ല എന്ന് പന്മന രാമചന്ദ്രൻ തന്റെ കൈരളീവ്യാഖ്യാനത്തിൽ പറയുന്നു.