രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പല്ലവി
ഈര്യതേ എല്ലാം നേരേ ശോഭനവാണീ മുദാ
അനുപല്ലവി
കാര്യമെന്തു തവ? ചൊല്ലെന്നോട്
പെരികെ വിദൂരാൽ വന്നോരല്ലോ ഞങ്ങൾ
ച.1
ഇവിടെ വന്ന ഞങ്ങളിന്നു ഋതുപർണ്ണഭൂപസാരഥികൾ,
ഇരുവരിലഹം ബാഹുക-
നെന്തുവേണ്ടുതവ? ചൊല്ലെന്നോട്
അർത്ഥം:
സാരം: മനോഹരമായി സംസാരിക്കുന്നവളേ, ഞാൻ എല്ലാം നേരായിത്തന്നെ പറയാം.. എങ്കിലും അതറിഞ്ഞിട്ട് നിനക്കെന്തു കാര്യം? ഞങ്ങൾ വളരെ ദൂരത്തുനിന്നും വന്നവരാണ്. ഞങ്ങൾ ഇവിടെ വന്ന ഋതുപർണ്ണരാജാവിന്റെ സാരഥികളാണ്. ഈ രണ്ടു പേരിൽ ഞാൻ ബാഹുകൻ! എന്താ വേണ്ടത്! എന്നോട് പറയൂ.