വാതോഹം ശൃണു നള

രാഗം: 

ഇന്ദളം

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

വാതോഹം ശൃണു നള, ഭൂതവൃന്ദസാക്ഷീ,

രാജർഷേ, തവ മഹിഷീ വ്യപേതദോഷാ,

ആശങ്കാം, ജഹിഹി, പുനർവ്വിവാഹവാർത്താം

ദ്രഷ്ടും ത്വാമുചിതമുപായമൈക്ഷതേയം

അർത്ഥം: 

സാരം: ഹേ നള! കേട്ടാലും ഞാൻ എല്ലാ പ്രാണികളുടെയും പ്രവൃത്തികൾക്ക്‌ സാക്ഷിയായ വായുവാകുന്നു. അല്ലയോ രാജർഷേ, നിന്റെ ധർമ്മപത്നി നിർദ്ദോഷയാകുന്നു. ആശങ്കയെ ഉപേക്ഷിച്ചാലും ഇവൾ നിന്നെ കാണ്മാൻ ഉചിതമായ ഉപായമായി പ്രയോഗിച്ചതാണ്‌ പുനർവിവാഹവാർത്ത.

അരങ്ങുസവിശേഷതകൾ: 

(ചെണ്ടവലന്തല)ശംഖ്‌,പുഷ്പവൃഷ്ടി
അത്ഭു തത്തോടെ നളൻ അശരീരി വാക്ക്‌ ശ്രദ്ധിക്കുന്നു. നളൻ ഏറ്റവും സന്തോഷത്തോടും സ്നേഹത്തോടും ദമയന്തിയെ എഴുന്നേല്പിച്ച്‌ ആലിംഗനം ചെയ്തു സന്തോഷിപ്പിക്കുന്നു.