നാഥാ, നിന്നോടു

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

നാഥാ, നിന്നോടു വേർപിരികിലോ പെരുതേ വേദന
നഹി മേ സന്താപമന്തം വരികിലോ,
സ്മർത്തവ്യമിതു നിത്യവും, ഇഹ കഥ്യത ഇതു നിസ്ത്രപം,
പ്രസ്ഥിതാസ്മി തത്ര ഞാൻ യത്ര വാസി കുത്ര വാ,

പല്ലവി:
വല്ലഭ, മമ വാക്കു കേൾക്ക നീ, വന്ദേ നിൻ പദം.

അർത്ഥം: 

അല്ലയോ പ്രാണനാഥാ, നിന്നെ വേർപെട്ടാൽ വലിയ ദുഃഖം ആണ് എനിക്ക്. മരണം വന്നാൽ പോലും അത്ര ദുഃഖം ഇല്ല. (അന്തം വരിക=മരണം വരിക) ഇത് എല്ലാദിവസവും ഓർക്കേണമേ! നാണം കൂടാതെ ഞാൻ പറയുന്നു, അങ്ങ് എവിടേയാണോ അവിടേയ്ക്ക് ഞാൻ പുറപ്പെട്ടവളാകുന്നു. (നിസ്ത്രപം=നാണമില്ലാതെ; പ്രസ്ഥിതാ=പുറപ്പെട്ടവൾ; യത്ര വാ കുത്ര വ അസി തത്ര ഞാൻ പ്രസ്ഥിതാ അസ്മി=അങ്ങ് എവിടേയാണോ അവിടേയ്ക്ക് ഞാൻ പുറപ്പെട്ടവളാകുന്നു.)