ധരണിപന്മാരനേകം

രാഗം: 

ഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

ബാഹുകൻ

ച.2
ധരണിപന്മാരനേകം വരുമേപോൽ നീളെയുള്ളവർ
നളനെ വെടിഞ്ഞു ദമയന്തിപോൽ
ഭൂപമേകം വരിക്കുന്നു പോൽ

അർത്ഥം: 

സാരം: അനേകം രാജാക്കന്മാർ വരുന്നുണ്ടത്രെ ചുറ്റുപാടുനിന്നും. ദമയന്തി നളനെ ഉപേക്ഷിച്ചുവത്രെ. മറ്റൊരു രാജാവിനെ സ്വീകരിക്കുന്നുവത്രെ!