ത്രൈലോക്യപ്രാണവാക്യം

രാഗം: 

സൌരാഷ്ട്രം

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

ത്രൈലോക്യപ്രാണവാക്യം കുരു നള, ജയ, ജീവേ,തി വിദ്യാധരന്മാർ

കാലേസ്മിൻ തൂകിനാർ പൂമഴ ദിവി, ഭുവി കേൾക്കായി മംഗല്യവാദ്യം,

ആലോക്യാശ്ചര്യമേവം നിരവധി നിഷധാധീശനും പേശലാംഗീ-

മാലിംഗ്യാലിംഗ്യ പുത്രാവപി സമമഖിലൈഃ പ്രാപ ഭീമം പ്രസന്നം

അർത്ഥം: 

സാരം: മൂന്നു ലോകങ്ങളുടെയും പ്രാണനായ വായുവിന്റെ വാക്കിനെ അനുസരിച്ചാലും, നീ ജയിച്ചാലും, നീ വളരെക്കാലം ജീവിച്ചാലും എന്നു പറഞ്ഞുകൊണ്ട്‌ ഈ സമയത്ത്‌ ആകാശത്തിൽ പുഷ്പവൃഷ്ടി ചെയ്ത്‌ വിദ്യാധരന്മാർ മുഴക്കിയ മംഗല്യവാദ്യങ്ങൾ ഭൂമിയിൽ മാറ്റൊലികൊണ്ടു. ഇപ്രകാരമുള്ള അളവറ്റ ആശ്ചര്യത്തെ കണ്ട്‌ ഭൈമിയെ ആലിംഗനം ചെയ്തിട്ട്‌ പുത്രനെയും പുത്രിയെയും ചേർത്തുപിടിച്ച്‌ നളൻ എല്ലാവരോടുംകൂടി സന്തുഷടനായ ഭീമന്റെ സമീപത്തു ചെന്നു.

അരങ്ങുസവിശേഷതകൾ: 

ദമയന്തിയെ ആലിംഗനംചെയ്ത്‌ നളൻ കുട്ടികളെക്കാണാനുള്ള ഉത്സാഹത്തോടെ രംഗം വിടുന്നു.