ഒളിവിലുണ്ടോ ഇല്ലയോവാൻ

രാഗം: 

ഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

ബാഹുകൻ

ച.3
ഒളിവിലുണ്ടോ ഇല്ലയോവാൻ
നളനെ ആർ കണ്ടു ഭൂതലേ
ഉചിതം അപരവരണോദ്യമം,
എന്തു ഹന്ത! നളചിന്തയാ?

അർത്ഥം: 

സാരം: നളൻ ഒളിച്ചു നടക്കുന്നുണ്ടോ? അതോ മരിച്ചു പോയോ?  ആരാണ്‌  ഈ ഭൂമിയിൽ അദ്ദേഹത്തെ `ശരിക്കും` കണ്ടിട്ടുള്ളത്‌? വേറെ രാജാവിനെ വരിക്കാൻ തീരുമാനിച്ചത്‌ ഉചിതമായി. പിന്നെ നളചിന്ത എന്തിനാണ്‌?