ഈര്യതേ എല്ലാം

രാഗം: 

ഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

ബാഹുകൻ

പല്ലവി
ഈര്യതേ എല്ലാം നേരേ ശോഭനവാണീ മുദാ

അനുപല്ലവി
കാര്യമെന്തു തവ? ചൊല്ലെന്നോട്‌
പെരികെ വിദൂരാൽ വന്നോരല്ലോ ഞങ്ങൾ

ച.1
ഇവിടെ വന്ന ഞങ്ങളിന്നു ഋതുപർണ്ണഭൂപസാരഥികൾ,
ഇരുവരിലഹം ബാഹുക-
നെന്തുവേണ്ടുതവ? ചൊല്ലെന്നോട്‌

അർത്ഥം: 

സാരം: മനോഹരമായി സംസാരിക്കുന്നവളേ, ഞാൻ എല്ലാം നേരായിത്തന്നെ പറയാം.. എങ്കിലും അതറിഞ്ഞിട്ട്‌ നിനക്കെന്തു കാര്യം? ഞങ്ങൾ വളരെ ദൂരത്തുനിന്നും വന്നവരാണ്‌.  ഞങ്ങൾ ഇവിടെ വന്ന ഋതുപർണ്ണരാജാവിന്റെ സാരഥികളാണ്‌.  ഈ രണ്ടു പേരിൽ ഞാൻ ബാഹുകൻ!  എന്താ വേണ്ടത്‌! എന്നോട്‌ പറയൂ.