ആന്ദതുന്ദിലനായി വന്നിതാശു ഞാൻ

രാഗം: 

സാവേരി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

ബാഹുകൻ

പല്ലവി
ആന്ദതുന്ദിലനായി വന്നിതാശു ഞാൻ
ആപന്നനെന്നാകിലും.

അനുപല്ലവി
നൂനം നിനച്ചോളമില്ലൂനം ശിവചിന്തനനിയമിഷു
ജാനന്തം ക്രാന്ത്വാ ബത മാം
ഖലമതിരതനുത കലിരപി മയി പദം

ച.1
നിജരാജ്യം കൈവെടിഞ്ഞു വനരാജ്യാവാസിയായേൻ
ഹവിരാജ്യപ്രസന്നദേവം രവിരാജ്യം വാണേൻ
അവശം മാം വെടിഞ്ഞുപോയ്‌ തവ ശാപാക്രാന്തനായ്‌
കലിയകലേ, അഹമബലേ,
വന്നിതു സുന്ദരി നിന്നരികിന്നിനി
ഇരുവർ പിരിവർ
ഉയിർവേരറവേ നിറവേകുറവേ
വിലപിതമിതുമതി വിളവതു സുഖമിനി
ദൈവാലൊരു ഗതി മതിധൃതിഹതി

അർത്ഥം: 

സാരം: ആപത്തിനെ പ്രാപിച്ചവനെങ്കിലും ഞാൻ ആനന്ദം നിറഞ്ഞവനായി.  വേണ്ടപോലെ ശിവചിന്തനം ചെയ്യുന്നവരുടെ സംഗതിയിൽ വിചാരിച്ചേടത്തോളം ദോഷം വരില്ല.  ദുഷ്ടനായ കലിയും എന്റെ ബോധത്തോടു കൂടിത്തന്നെ എന്നെ ആക്രമിച്ചിട്ട്‌ കാലുറപ്പിച്ചു. ഞാൻ സ്വന്തം രാജ്യം ഉപേക്ഷിച്ച്‌ വനത്തിൽ വാസം തുടങ്ങി. ഹവിസ്സുകൊണ്ടും നെയ്യ്കൊണ്ടും പ്രസന്നന്മാരായ ദേവൻമാരോടുകൂടിയ കോസല രാജ്യത്തെ ഞാൻ അധിവസിച്ചു.  കലി, നിന്റെ ശാപത്താൽ ആക്രാന്തനായിട്ട്‌ അവശനായിരിക്കുന്ന എന്നെ വെടിഞ്ഞ്‌ അകലെപോയി.  സുന്ദരീ, ഞാൻ ഇന്ന്‌ നിന്നരികിൽ വന്നു. ഇനി നാം ഇരുവരും പ്രാണൻ പോകുമ്പോഴേ പിരിയുകയുള്ളൂ.  ഈ വിലപിതം മതി, ഇനി നമുക്കു വരാൻ പോകുന്നത്‌ സുഖമാണ്‌.