അക്കഥ കേട്ടോ വന്നാനർക്കകുലീനൻ

രാഗം: 

ഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

കേശിനി (ദമയന്തിയുടെ തോഴി)

ച.3
അക്കഥ കേട്ടോ വന്നാനർക്കകുലീനൻ മന്നൻ!
നില്ക്കതു, മറ്റുണ്ടു ചോദിക്കേണ്ടു മേ
ദിക്കിലെങ്ങാനും നളസൽ‌ക്കഥയുണ്ടോ കേൾപ്പാൻ?
ദുഷ്കരം ഭൈമിയോ ജീവിക്കുന്നതിന്നേയോളം

അർത്ഥം: 

സാരം: ആ കഥ കേട്ടാണോ സൂര്യവംശ ശ്രേഷ്ഠനായ രാജാവ്‌ വന്നത്‌!  അതവിടെ നില്ക്കട്ടെ. എവിടെയെങ്കിലും നളനെക്കുറിച്ച്‌ എന്തെങ്കിലും കഥ കേൾക്കാനുണ്ടോ.  ദമയന്തി ഇപ്പഴും ജീവിച്ചിരിക്കുന്ന അവസ്ഥ അതികഠിനംതന്നെ.