വധിച്ചുകളവാനൊഴിച്ചു തോന്നാ

രാഗം: 

പൊറനീര

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

ബാഹുകൻ

വധിച്ചുകളവാനൊഴിച്ചു തോന്നാ
പിണച്ച ചതിയെല്ലാം നിനച്ചോളം, അസത്‌-
കരിച്ചു ചതിച്ചുടൻ ചിരിച്ചു നീ, നമസ്‌-
കരിച്ചു പിന്നെ എന്നെ സ്തുതിച്ചു നീ,
പഠിച്ചതെവിടെ പാപ, കപടം?
അനൗചിത്യഫല, മകാരണം
അനർത്ഥമോരോന്നേ വരുത്തിനാ,നതു
പൊറുത്തു നിന്നെയങ്ങയയ്ക്കുമോ?

അർത്ഥം: 

സാരം: നീ വരുത്തികൂട്ടിയ ചതി ഓർത്താൽ കൊല്ലാതെ വിടാൻ തോന്നില്ല.  അനാദരവ്‌ കാട്ടി വഞ്ചിച്ച്‌ ചിരിച്ചു നീ പിന്നെ നമസ്കരിച്ചു സ്തുതിച്ചു ഔചിത്യഭംഗം എന്ന ഈ കാപട്യം എവിടെ നിന്നു പഠിച്ചു?