Knowledge Base
ആട്ടക്കഥകൾ

ബഹുമാനിയാ ഞാനാരെയും

രാഗം: 

പൊറനീര

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

കലി

ബഹുമാനിയാ ഞാനാരെയും തൃണവത്‌, തദപി
ബഹുമതം തവ ചരിതം ഗുണവത്‌;
ഭവദാദേശമെനിക്കൊരു സൃണിവത്‌, ഇനിമേൽ
തവ കീർത്തി തെളഞ്ഞിരിക്കും മണിവത്‌.

അർത്ഥം: 

ഞാൻ സ്വതേ ആരേയും പുല്ലുപോലും ബഹുമാനിയ്ക്കില്ല. എങ്കിലും അങ്ങയുടെ ഗുണം തികഞ്ഞ ചരിതത്തെ പറ്റി എനിക്ക് ബഹുമാനമുണ്ട്. (അങ്ങയെ ബഹുമാനമുണ്ട്.) അങ്ങയുടെ ഉപദേശം എനിക്ക് എന്റെ ജീവിതത്തിൽ ഒരു തോട്ടിപോലെ ആകും (കടിഞ്ഞാണിടാൻ ഉപകരിക്കും എന്ന അർത്ഥത്തിൽ). അങ്ങയുടെ സത്കീർത്തി ഇനിമുതൽ രത്നങ്ങളെ പോലെ തിളങ്ങട്ടെ.