രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഭൈമീ മാതാവ് (ദമയന്തിയുടെ അമ്മ)
പല്ലവി:
പീഡിക്കേണ്ടാ തനയേ, സുനയേ,
അനുപല്ലവി:
ഉദന്തമിതു വന്നിഹ പറഞ്ഞതാരോ നേരോ ചൊൽ.
ജനകനൊടിനിയെന്നാൽ ഇതു ചെന്നു ചൊൽവാൻ ബാലേ,
ചരണം1:
പീഡിച്ചീടരുതെന്നെ നീ, മുന്നേ ജനകൻ പല ഭൂസുരരെ
പൃഥിവിയിൽ നീളേ നിന്നുടെ ദയിതൻ നളനെ
നിഖിലദിശി തിരവാനായ് നന്നായ് നിയോഗിച്ചയച്ചാൻ;
അവരിലാരാരും വന്നാരോ ഇവിടെ?
മഹിളമാർമൗലേ, മംഗലശീലേ, മതിമുഖി, മാഴ്കീടൊല്ലാ.
അർത്ഥം:
സാരം: മകളേ നീ സങ്കടപ്പെടേണ്ടതില്ല. ഈ വാർത്ത വന്നു പറഞ്ഞതാരാണ്? അത് സത്യമാണോ? എങ്കിൽ ഞാൻ അച്ഛനോട് ചെന്ന് പറയാം. നീ വിഷമിക്കരുത്. ഭൂമി മുഴുവൻ നിന്റെ പ്രിയനെ അന്വോഷിച്ചറിയാൻ പല ബ്രാഹ്മണരെയും അയച്ചിട്ടുണ്ട്. അവരിലാരെങ്കിലും ഇവിടെ വന്നുവേ?