രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പല്ലവി:
നീ വന്ന നേരത്തേ വന്നൂ നിഖിലവും മേ സമ്പന്മൂലം
അനുപല്ലവി:
പോകുന്നവരാരെയുമേ പുനരിവിടെക്കണ്ടീലേ ഞാൻ.
ചരണം 1:
എവിടെയെല്ലാം പോയി നീതാൻ
എന്നു ചൊല്ലുക പർണ്ണാദാ,
എവിടെയോ മേ പരിണേതാ-
വെന്നറികിലനാമയം.
അർത്ഥം:
സാരം: നീ വന്ന നേരത്തുതന്നെ ശ്രേയസ്സിന്റെ കാരണവും വന്നു. ഭർത്താവിനെ തെരയുവാനായി ഇവിടെ നിന്നും മുറയ്ക്കു പോയവരെ ആരെയും പിന്നീട് ഇവിടെ കണ്ടില്ല. നീയെവിടെയൊക്കെപോയീ? എന്നെ പരിഗ്രഹിച്ച പുരുഷൻ എവിടെയാണെന്നറിഞ്ഞാൽ എനിക്കു സുസ്ഥിതി കൈവരും.