ഞാനെന്നുമെനിക്കുള്ളതെന്നും

രാഗം: 

പന്തുവരാടി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

ജീവലൻ

ഞാനെന്നുമെനിക്കുള്ളതെന്നും
അഭിമാനമെല്ലാവർക്കും തോന്നും,
അതു മായം അതമേയം അതുമായുന്നതുമല്ലുലകിൽ
കായംപോകിലും; തദുപായം യോഗികൾക്കുപദേശം,
ഗതനാശം അതിക്ളേശം പശുപാശം, ജഗദീശം ചിന്തിപ്പവർ
ജനിമൃതിക്ഷയമനുഭവിപ്പവൻ.

അർത്ഥം: 

ഞാൻ എന്ന ബോധം കൊണ്ടും എനിക്ക് എന്ന സ്വാർത്ഥബോധം കൊണ്ടും അഹംഭാവം എല്ലാവർക്കും തോന്നും. അത് മായയാണ് തിട്ടപ്പെടുത്താൻ കഴിയാത്തതുമാണ്, മരിച്ചാലും നശിക്കുന്നതുമല്ല. മായ അകറ്റാൻ ഉള്ള മാർഗം യോഗികൾക്കേ ഉപദേശിച്ച് തരാൻ സാദ്ധ്യമാകൂ. പശുപാശം=സംസാരദുഃഖം. സംസാരദുഃഖം അത്യന്തം ബുദ്ധിമുട്ടുള്ളതും നശിക്കാത്തതുമാണ്. ജഗദീശ്വരനെ ചിന്തിയ്ക്കുന്നവർക്ക് ജനനമരണം ഇല്ലാത്ത അവസ്ഥ അനുഭവിയ്ക്കാം.