രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പർണ്ണാദുന ഗോധനവും സ്വർണ്ണാഭരണങ്ങളും ദത്വാ
ചെന്നാശു ജനനി തന്നൊടു ചൊന്നാൾ തന്നാമയംഭൈമീ.
പല്ലവി:
ജനനീ, മേ കാന്തൻ സാകേതം തന്നിൽ
ചെന്നു വാണീടുന്നു പോൽ;
അനുപല്ലവി:
അനുനീയൈനം ഇവിടെ വരുത്തുവാൻ
ആരെ നാമങ്ങയച്ചീടാവൂ.
ചരണം 1:
വമ്പനോടുവമ്പില്ലാർക്കും;
അരിനൃവരപുരവും നഗരവും തിരകിലും
അരുതരുതവനൊടെന്നവരവരൊരുപോലെ
ഇരുകരം കൂപ്പി നെടുവീർപ്പുമുടനിയന്നു
വിനയമൊടു വണങ്ങി നില്പരെന്നിതു കേൾപ്പൂ ഭുവി.
2
വമ്പനോടുവമ്പില്ലാർക്കും;
ബാലനല്ല ശിക്ഷ ചെയ്‌വാൻ,
സമ്പ്രതി മറ്റെന്താവതോർത്താൽ സാമമെന്നിയേ,
സംഗതിയില്ലാത്ത ദിക്കിൽ സാമന്തൻ താൻ എന്ന പോലെ
അങ്ങെങ്ങാനും പോയിവാണാൽ അവമാനത്തിന്നളവുണ്ടോ?
അർത്ഥം:
ശ്ലോകസാരം: പർണ്ണാദന് ഗോധനവും സ്വർണ്ണാഭരണങ്ങളും ദാനം ചെയ്തിട്ട്, ദമയന്തി തന്റെ ദുഃഖം അമ്മയോട് പറഞ്ഞു.
സാരം: അമ്മേ, എന്റെ പ്രിയൻ അയോദ്ധ്യയിൽ എത്തിച്ചേർന്നു പാർത്തു പോരികയാണത്രെ!
ഇദ്ദേഹത്തെ വൈമുഖ്യം തീർത്ത് ഇവിടെ വരുത്തുന്നതിന് നാം സാകേതത്തിലേക്ക് ഏതൊരാളെ അയക്കുന്നത് ഉചിതമായിരിക്കും?
ഉപദേശിക്കാൻ കുട്ടിയൊന്നുമല്ല. സാന്ത്വനം എന്ന ഉപായമല്ലാതെ മറ്റെന്താണ് ഇപ്പോൾ ചെയ്യാനുള്ളത്. യാതൊരു ബന്ധവുമില്ലാത്തൊരു നാട്ടിൽ സാമന്തനെപ്പോലെ വസിച്ചാൽ അവമാനത്തിന് അളവുണ്ടോ?
അരങ്ങുസവിശേഷതകൾ:
ദമയന്തീമാതാവ് വലതുവശത്തിരിക്കുന്നു. ഒരു കിടതകിധിംതാം. ദമയന്തി പ്രവേശിച്ച് വന്ദിച്ച് പദം