രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
അസ്മദാദികൾ പലർ ഭൂതലേ മണ്ടി
യുഷ്മദാദേശം കേട്ട പോതിലേ,
വിസ്മയനീയശീലക്കാതലേ, പര-
മസ്മാകം തുറക്ക നീ ഗുണം വരും വാതിലേ.
അർത്ഥം:
സാരം: ഞങ്ങളുടെ കൂട്ടരായ പലരും ഭൂമി മുഴുവൻ ഓടി നടന്ന് ഭവതിയുടെയും പിതാവിന്റെയും ആജ്ഞകേട്ട് തെല്ലും സംശയിക്കാതെയാണ്. അത്ഭുതശീലങ്ങളുടെ കലവറയായുള്ളോളെ, ഞങ്ങൾക്ക് ഏറ്റവും ഗുണം വരുന്ന വാതലിനെ തുറന്നാലും.
അരങ്ങുസവിശേഷതകൾ:
ദമയന്തിയുടെ പക്കൽനിന്ന് ധനവും, ഗോധനവും മറ്റും വീണ്ടും ഇരന്നുവാങ്ങി, പർണ്ണാദൻ രംഗംവിടുന്നു