സ്വൈരവചനം സ്വകൃതരചനം

രാഗം: 

സൌരാഷ്ട്രം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

ബാഹുകൻ

പല്ലവി:
സ്വൈരവചനം സ്വകൃതരചനം ഭണിതം ജീവല.

അനുപല്ലവി:
ആരെന്നിറിയേണ്ടാ, കേളൊരു മാനവൻ
ആരാനോടും പറഞ്ഞു തൻ വ്യസനം
.
ചരണം 1:
കേൾക്കിലുണ്ടേ കൗതൂഹലം പാർക്കിലവൻ സാധുശീലൻ
മൈക്കണ്ണാളുമായ്‌ കേവലം വിളയാടിന കാലം
ഉണ്ടായ്‌വ ന്നിതൊരുമൂലം കണ്ടറിവാൻ മൃഗശീലം
തെണ്ടുവാനും ഫലമൂലം; കണ്ടവരാർ വിധിദുശ്ശീലം?

അർത്ഥം: 

സാരം: വെറുതെ ഇരുന്നപ്പോൾ ഓരോന്നു പറഞ്ഞു.  അത്‌ സ്വന്തംകൃതി.. ആരാണെന്നറിയേണ്ട.. ഒരു  മനുഷ്യൻ ഏതോ ഒരാളോട്‌ തന്റെ ദു:ഖം പറഞ്ഞു. കേട്ടാൽ കൗതകമുണ്ട്‌.  അവൻ ഒരു സൽസ്വഭാവിയാണ്‌.  സുന്ദരിയുമൊത്ത് ക്രീഡിച്ച കാലത്ത്‌, മൃഗങ്ങളുടെ സ്വഭാവം നേരിട്ടു പരിചയപ്പൊടാനും കാട്ടിൽ അലഞ്ഞു തിരിയാനും, കായകളും കിഴങ്ങുകളും അന്വേഷിപ്പാനും അവസ്ഥ വന്നു.  വിധിയുടെ ദുശ്ശീലം അല്ലാതെന്ത്‌?