പാർത്തു കണ്ടു ഞാൻ

രാഗം: 

വേകട (ബേകട)

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

ഋതുപർണ്ണൻ

പാർത്തു കണ്ടു ഞാൻ നിന്നുടെ വിദ്യാവൈഭവം, അസ്തു
തോർത്തുന്ന വസ്ത്രമിപ്പോയതിനാലെന്തു ലാഘവം?
ധൂർത്തെന്നു തോന്നേണ്ടാ, ചൊല്ലുമാറില്ല ഞാൻ കൈതവം,
പരമാർത്ഥം നിനക്കറിവാനുള്ള വിദ്യയും ചൊല്ലുവൻ,
വിദൂരത്തിൽ താന്നിയെന്ന മരത്തിൽ ദലഫലം
ഞാൻ നിനച്ചപ്പോൾതോന്നിയതിനെണ്ണം
മൂന്നുലക്ഷവും മുപ്പതിനായിരം
ചേർന്നതില്ലെങ്കിൽ ചെന്നതങ്ങെണ്ണുക.

അർത്ഥം: 

സാരം: നിന്റെ വിദ്യ (അശ്വഹൃദയം) ഞാൻ നേരിട്ടു മനസ്സിലാക്കി. ഇരിക്കട്ടെ! ഈ തോർത്തുമുണ്ട്‌ നഷ്ടപ്പെട്ടതുകൊണ്ട്‌ എന്താണ്‌ എളിമ വരാനുള്ളത്‌! എന്നെ ഒരു ചൂതുകളിക്കാരനെന്നു കരുതരുത്‌.  ഞാൻ വാത്‌ പറയാറില്ല.  ഇത്‌ സത്യമാണ്‌.   നീ ഇനിയും അറിയേണ്ടതായിട്ടുള്ള ഒരു വിദ്യകൂടി ഞാൻ പറയുന്നുണ്ട്‌.  അകലത്തായി താന്നി എന്ന മരത്തിൽ ആകെയുള്ള ഇലകളും കായ്കളും ഞാൻ ഗണിച്ചപ്പോൾ അതിന്റെ എണ്ണം മൂന്നു ലക്ഷവും മുപ്പതിനായിരവും എന്നു തോന്നി.  ഞാൻപറഞ്ഞത്‌ നിന്റെ ബുദ്ധിയോട്‌ ചേർന്നതല്ലെങ്കിൽ അവിടെച്ചെന്ന്‌ അത്‌ എണ്ണുക.

അരങ്ങുസവിശേഷതകൾ: 

ബാഹുകൻ പോയി  ദലഫലങ്ങളെണ്ണി  ശരിയെന്നുകണ്ട്  ‌വിസ്മയപ്പെടുന്നു.