കലി നളനെയും കൈവിട്ടേവം

രാഗം: 

മദ്ധ്യമാവതി

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കലി നളനെയും കൈവിട്ടേവം കഴൽക്കു വണങ്ങിനാൻ;
കലിയെ നളനും കൈവിട്ടാജ്ഞാവശീകൃതനാക്കിനാൻ;
അവിദിതമിദം വാർഷ്ണേയോപേതനാമൃതുപർണ്ണനാ;
ലവർ തെരുതെരെത്തേരോടിച്ചെന്നണഞ്ഞിതു കുണ്ഡിനം.

അർത്ഥം: 

സാരം: ഇപ്രകാരം കലി നളനെ കൈവിട്ട്‌ കാല്ക്കൽ വണക്കി.  നളനും കലിയെ വിട്ട്‌ അവനെ തന്റെ ആജ്ഞയാൽ വശീകരിക്കപ്പെട്ടവനാക്കി. കലിയും നളനും തമ്മിൽ ഉണ്ടായ സംവാദവും മറ്റും വാർഷ്ണേയനോടു കൂടിയ ഋതുപർണ്ണൻ അ​‍ിറഞ്ഞില്ല.  അവൻ വേഗത്തിൽ തേരോടിച്ച്‌ കുണ്ഡിനത്തോട്‌ അടുത്തു.

അരങ്ങുസവിശേഷതകൾ: 

ശ്ളോകത്തിന്റെ മൂന്നാംവരിയിൽ വലതുവശത്തുകൂടി ഋതുപർണ്ണനും വാർഷ്ണേയനും പ്രവേശിക്കുന്നു. ഒടുവിലത്തെ വരിയിൽ മൂവരും. തേരിൽ കയറി ബാഹുകൻ തേരോടിച്ച്‌ എല്ലാവരും രംഗംവിടുക. ഋതുപർണ്ണൻ തിരിഞ്ഞ്‌ ധനാശി എടുക്കുക.