അസ്മദാദികൾ പലർ

രാഗം: 

മുഖാരി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

പർണ്ണാദൻ

അസ്മദാദികൾ പലർ ഭൂതലേ മണ്ടി
യുഷ്മദാദേശം കേട്ട പോതിലേ,
വിസ്മയനീയശീലക്കാതലേ, പര-
മസ്മാകം തുറക്ക നീ ഗുണം വരും വാതിലേ.

അർത്ഥം: 

സാരം: ഞങ്ങളുടെ കൂട്ടരായ പലരും ഭൂമി മുഴുവൻ ഓടി നടന്ന്‌ ഭവതിയുടെയും പിതാവിന്റെയും ആജ്ഞകേട്ട്‌ തെല്ലും സംശയിക്കാതെയാണ്‌.  അത്ഭുതശീലങ്ങളുടെ കലവറയായുള്ളോളെ, ഞങ്ങൾക്ക്‌ ഏറ്റവും ഗുണം വരുന്ന വാതലിനെ തുറന്നാലും.

അരങ്ങുസവിശേഷതകൾ: 

ദമയന്തിയുടെ പക്കൽനിന്ന്‌ ധനവും, ഗോധനവും മറ്റും വീണ്ടും ഇരന്നുവാങ്ങി, പർണ്ണാദൻ രംഗംവിടുന്നു