നിനച്ചവണ്ണമല്ല ദൈവമാർക്കുമേ

രാഗം: 

ഉശാനി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

സുദേവൻ

നിനച്ചവണ്ണമല്ല ദൈവമാർക്കുമേ,

നളനെ നിന്നോടു ചേർക്കുമേ,

നിന്നെക്കണ്ടെത്തി ഭാഗ്യമേ,

താതനെക്കാൺക യോഗ്യമേ, പോകവേണ്ടതങ്ങിനി

അർത്ഥം: 

ആർക്കും നാം വിചാരിക്കുംപോലെയല്ല ദൈവദഗതി. നളനെ കണ്ടെത്തി നിന്നോടു ചേർക്കും. ഇപ്പോൾ ഞാൻ നിന്നെ കണ്ടെത്തിയത്‌ ഭാഗ്യമായി. ഇനി അച്ഛനെ പോയി കാണാം. അങ്ങോട്ടുതന്നെയാണ്‌ ഇനി പോകാനുള്ളത്‌.

അരങ്ങുസവിശേഷതകൾ: 

(രാജമാതാവുവന്ന്‌ആശ്വസിപ്പിച്ചിട്ടുപോകുന്നു.)

അവസാനം `ചേദിരാജ്ഞിയെ കണ്ട്‌ അനുവാദം വാങ്ങി, കുണ്ഡിനത്തിലേയ്ക്ക്‌ പോകാം` എന്നു മുദ്രകാട്ടി, സുദേവൻ ദമയന്തിയെയും കൂട്ടി മാറിപ്പോരിക.