അനർത്ഥമെല്ലാവർക്കുമുണ്ടാമേകദാ

രാഗം: 

ഉശാനി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

സുദേവൻ

അനർത്ഥമെല്ലാവർക്കുമുണ്ടാമേകദാ

ബുദ്ധിയുമപ്പോൾ മോഹിതാ

മാഞ്ഞുപോമപ്പോൾ സ്നേഹിതാ

ശോകമിതിന്നു കേൾ വൃഥാ; പിന്നെയെന്തു, ചൊല്ലുക

അർത്ഥം: 

ഒരിക്കലെങ്കിലും എല്ലാവർക്കും ചീത്തകാലം വരും ആ സമയം ബുദ്ധി മന്ദീഭവിയ്ക്കും. സ്നേഹഭാവമൊക്കെ അപ്പോൾ ഇല്ലാതാകും.ഇതിനെ പറ്റി ആലോചിച്ച് ദുഃഖിയ്ക്കുന്നത് വെറുതെ ആണ്. ങ്ഹാ, ബാക്കി പറയൂ.