വേർവിട്ടിടുകയില്ല വല്ലഭനെ

രാഗം: 

പുന്നഗവരാളി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

ശ്ലോകം.

വേർവിട്ടിടുകയില്ല വല്ലഭനെയീ-
യാപത്തിലെന്നാശയം
വൈദർഭ്യാസ്സുദൃഢം വിദൻ വിദലയൻ
വസ്ത്രാർദ്ധമസ്യാ നളൻ
ഖേദപ്പാടൊടുറങ്ങിനൊരവളെയും
ത്യക്ത്വാ കലിപ്രേരണാത്‌
മൂഢപ്രായമനാ നിശീഥസമയേ
നിർജ്ജഗ്മിവാൻ നിർജ്ജനേ

അർത്ഥം: 

ശ്ലോകസാരം: ഈ ആപത്തിൽ വല്ലഭനെ ഞാൻ വേർപെടുകയില്ല എന്നു ദമയന്തി വിചാരിക്കുന്നതായി മനസ്സിലാക്കിയ നളൻ കലിപ്രേരണയുടെ മൗഢ്യംകൊണ്ട്‌ അവളുടെ വസ്ത്രാർദ്ധം ചീന്തിയെടുത്തിട്ട്‌ ക്ഷീണിച്ചുറങ്ങുന്ന അവളെ ഉപേക്ഷിച്ച്‌ അർദ്ധരാത്രിയിൽ ഓടിപ്പോയി.