പാഥസാം നിചയം വാർന്നൊഴിഞ്ഞളവു

രാഗം: 

മോഹനം

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

ചരണം.1

പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു
സേതുബന്ധനോദ്യോഗമെന്തെടോ?
ജാതമായി തദ്വിവാഹകൗതുകം
ആദരേണ ഞങ്ങള്‍ കണ്ടുപോന്നിതു.
ചിത്രതരം സ്വയംവരമതിരുചിതം.
 

നലമുള്ളൊരു നവഗുണപരിമളനെ
നളനെന്നൊരു നൃപനെ അവള്‍ വരിച്ചു
ഇനിബ്ഭുവി തേ ഗതി പഴുതേ, ശകുനപ്പിഴ തവ ജനിതം.

അർത്ഥം: 

സാരം: വെള്ളമെല്ലാം ഒഴുകിപ്പോയിട്ട്‌ ചിറ കെട്ടുന്നതുകൊണ്ട്‌ എന്തു പ്രയോജനം? ദമയന്തിയുടെ വിവാഹം നടന്നുകഴിഞ്ഞു. സന്തോഷത്തോടെ അതു കണ്ടു ഞങ്ങൾ വരികയാണ്‌. സ്വയംവരം അദ്ഭുതകരമാംവണ്ണം ഗംഭീരമായിരുന്നു. നന്മയും ഗുണങ്ങളും തികഞ്ഞ നളനെന്ന രാജാവിനെയാണ്‌ അവൾ വരിച്ചത്‌. ഇനി ഭൂമിയിലേക്കുള്ള നിങ്ങളുടെ യാത്ര വെറുതെയാണ്‌. നിങ്ങൾക്ക്‌ ശകുനപ്പിഴ സംഭവിച്ചിരിക്കുന്നു.