ഗ്രാഹം പിടിച്ചപ്പോൾ

രാഗം: 

പുന്നഗവരാളി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

ഭൈമി:
ഗ്രാഹം പിടിച്ചപ്പോൾ മോഹവും കലർ-
ന്നാകമ്പിതമായി ദേഹവും,
സാഹം പാലിതാ നിന്നാൽ, നന്നു നീ, യിനി-
പ്പോക വേണ്ടുന്ന ദിക്കിൽ ഇന്നു നീ.

പല്ലവി.

പ്രാണരക്ഷണത്തിനൊന്നില്ലാ പ്രത്യുപകാരം
പ്രചുരമാം സുകൃതാദൃതേ.

അർത്ഥം: 

സാരം: പെരുമ്പാമ്പു കാലിൽ പിടിച്ചപ്പോൾ ആലസ്യം കലർന്നു ശരീരം വിറയ്ക്കാൻ തുടങ്ങി. നീ എന്നെ രക്ഷിച്ചു. നന്നായി. ഇനി നീ വേണ്ട ദിക്കിലേക്കു പോയാലും. പ്രാണൻ രക്ഷിക്കുന്നതിന്‌ വളരുന്ന സുകൃതമല്ലാതെ മറ്റൊരു പ്രത്യുപകാരമില്ല.