വിദർഭമന്നവനുണ്ടങ്ങനല്പസദ്ഗുണാ കന്യാ

രാഗം: 

മദ്ധ്യമാവതി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

നാരദൻ

വിദർഭമന്നവനുണ്ടങ്ങനല്പസദ്ഗുണാ കന്യാ
വികല്പമില്ല അവൾതന്നോടെതിർപ്പാനില്ലൊരു നാരീ;
കേൾക്കുന്നൂ സ്വയംവരവും ഉണ്ടെന്നു; നീളെ
പാർക്കുന്നിതാൾവരവും; രാജാക്കന്മാർ
നോക്കുന്നു കോപ്പുതരവും, തത്പ്രാപ്തിക്കു
നോൽ‌ക്കുന്നു, പകലിരവുംഎല്ലാരും.

അർത്ഥം: 

സാരം: വിദർഭരാജാവിന്‌ അനവധി സൽഗുണങ്ങളുള്ള ഒരു കന്യകയുണ്ട്‌. അവൾക്കുതുല്യം മറ്റൊരുനാരിയില്ല. അവളുടെ സ്വയംവരമായെന്നു കേൾക്കുന്നു. അവിടെ രാജാക്കന്മാരുടെ വരവ്‌ പ്രതീക്ഷിക്കുന്നു. രാജാക്കന്മാരാണെങ്കിൽ അവളെ ലഭിക്കാനുള്ള മാർഗ്ഗങ്ങൾ രാവും പകലും ഇരുന്നാലോചിക്കുന്നു.