പോക ഭവാനും 

രാഗം: 

മോഹനം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

പോക ഭവാനും സ്വയംവരത്തിനെത്നം
ചെയ്ക നിനക്കവളെ ലഭിപ്പാൻ;
സ്നേഹംകൊണ്ടൈവരുമൊന്നല്ലോ നാം; നമ്മി-
ലേകനെ വേണമവൾക്കു വരൻ.
അപരനെപ്പുനരവൾവരിക്കി-
ലനർത്ഥമവനുമവൾക്കുമുണ്ട,തി-
നെത്തുമേ വയമസ്തസംശയ-
മസ്ഥലത്തിലൊരത്തലെന്നിയേ.

അനുപല്ലവി:
സുമതേ, രാജേന്ദ്രാ, നിന്നുടെ മനം ദുരിതസരണിവിമുഖം
 

അർത്ഥം: 

സാരം: നീ സ്വയംവരത്തിനായി പോകുക. അവളെ ലഭിക്കാൻ പ്രയത്നം ചെയ്യുക സ്നേഹംകൊണ്ട്‌ നാം അഞ്ചുപേരും ഒന്നാണ്‌. നമ്മളിൽ ഏകനെ വേണം അവൾ വരിക്കാൻ. അല്ലാതെ മറ്റൊരാളെ വരിച്ചാൽ അവനും അവൾക്കും അനർത്ഥമുണ്ടാകും. അതുകൊണ്ട്‌ ഞങ്ങൾ വിഷമമില്ലാതെ സ്വയംവരസ്ഥലത്ത്‌ വരുന്നുണ്ട്‌. 

അരങ്ങുസവിശേഷതകൾ: 

സ്വയംവരത്തിനായി നീയും യത്നം ചെയ്യുക എന്ന്‌ ഇന്ദ്രൻ പറയുന്നു. നളൻ വന്ദിച്ച്‌ മാറുന്നു.