രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പ്രാപ്തൗ പശ്യൻ നാരദം പർവ്വതഞ്ച
പ്രീത്യാ ചെയ്താനിന്ദ്രനാതിത്ഥ്യമാഭ്യാം;
ശ്രോത്രാനന്ദം വായ്ക്കുമാറേവമൂചേ
ഗോത്രാരാതിർന്നാരദം സോ അപി ചൈനം.
പല്ലവി:
പൂരിതപരസുഖ, നാരദമുനിവര,
നീരജഭവനന്ദന,
അനുപല്ലവി:
ഭൂരിതരതപസാ ദൂരിതദുരിതൗഘ,
ശാരദമുദിരരുചേ, സ്വാഗതം തവ.
അർത്ഥം:
ശ്ലോകാർത്ഥം: നാരദനും പർവതനും വന്നെത്തിയതു കണ്ട് ഇന്ദ്രൻ പ്രീതിയോടെ ഇരുവർക്കും ആതിഥ്യമരുളി. കർണ്ണങ്ങൾക്ക് ആനന്ദം വരുമാറ് ഇന്ദ്രൻ സ്വാഗതവചനവും പറഞ്ഞു.
സാരം: മറ്റുള്ളവർക്കു സുഖം നല്കുന്നവനും ബ്രഹ്മപുത്രനുമായ നാരദമുനേ, തീവ്രതപസ്സുകൊണ്ട് ദുരിതങ്ങൾ നശിപ്പിച്ചുകഴിഞ്ഞ അങ്ങേക്ക് സ്വാഗതം.
അരങ്ങുസവിശേഷതകൾ:
ഇന്ദ്രൻ വലതുവശത്തിരിക്കുന്നു. രണ്ടു കിടതകിധീംതാം. ഇടത്തുനിന്ന് നാരദ പർവതന്മാർ പ്രവേശിച്ച് ഇന്ദ്രനെ കണ്ട് ഇരുവരെയും വലത്തേക്ക് മാറ്റി ഇരുത്തി, പദം ആടുന്നു.