രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ശ്ളോകം:
ഇതി നളഗിരാ യാതേ ഹംസേ വിദർഭപുരീം ഗതേ
തദുപവനദേശാന്തേ ശാന്തേ നിഷീദതി കുത്രചിത്
ശ്രുതനളഗുണാ ഭൈമീ കാമാതിഗൂഹനനിസ്സഹാ
വനമുപഗതാ നീതാ ജാതാദരാഭിരഥാളിഭി:
1
പൂമകനും മൊഴിമാതും ഭൂമിദേവി താനും
കാർമുകിലൊളിവർണ്ണനും പൂമാതും ജയിക്ക.
2
ശ്രീമഹാദേവൻ ജയിക്ക മാമലമകളും;
സോമനും രോഹിണിതാനും കാമനും രതിയും.
3
ഇന്ദ്രനും ഇന്ദ്രാണിതാനും, എന്നുവേണ്ടാ, സർവ-
വൃന്ദാരക ദമ്പതികൾ സമ്പദേ ഭവിക്ക.
4
അനസൂയ ലോപാമുദ്രയും അരുന്ധതിമുൻപാകും
മുനിഗൃഹിണിമാരെല്ലാരും അനുഗൃഹ്ണന്തു നമ്മെ.
അരങ്ങുസവിശേഷതകൾ:
ദമയന്തിയുടെയും സഖിമാരുടെയും പ്രവേശം. പദത്തിനൊപ്പം സാരിനൃത്തം.