ദമയന്തിയെ ഞാൻ 

രാഗം: 

പൊറനീര

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

യമൻ (ധർമ്മരാജാവ്)

ദമയന്തിയെ ഞാൻ നിന്റെ ദയിതയാക്കുവാൻ വന്നു;
മമ ചിന്തിതം സാധിച്ചു, തരുവാൻ വരങ്ങളെ ഞാൻ;
ആപത്തിലും നിൻബുദ്ധി അധർമ്മവിമുഖിയാകും;
ആയത്തയാകും നിങ്കലായുധവിദ്യയെല്ലാം.

അർത്ഥം: 

സാരം: ദമയന്തിയെ നിന്റെ ദയിതയാക്കുവാനായി ഞാൻ വന്നതാണ്‌. എന്റെ ആഗ്രഹം സാധിച്ചു. ഞാനും വരങ്ങൾ തരാം. ആപത്തിലും നിന്റെ ബുദ്ധി അധർമ്മത്തിലേക്കു പോകില്ല. ആയുധവിദ്യകളെല്ലാം നിനക്കു വശമാകുകയും ചെയ്യും.