ഖഗപതേ, തവ കരഗതമേ

രാഗം: 

മോഹനം

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

നളൻ

പല്ലവി:
ഖഗപതേ, തവ കരഗതമേ മമ കാമിതം ജീവിതവും.

അനു.
കഥയ കഥയ പുനരെങ്ങനെ നീ ചെന്നു
കമനിയെക്കണ്ടതും ചൊന്നതുമഭിമതം.

അർത്ഥം: 

സാരം: ഹംസശ്രേഷ്ഠാ, എന്റെ ആഗ്രഹം മാത്രമല്ല, ജീവിതംതന്നെ നിന്റെ കയ്യിലാണല്ലോ. പറയുക, നീ ചെന്ന്‌ ദമയന്തിയെ കണ്ടതും ആഗ്രഹങ്ങൾ അറിയിച്ചതും എങ്ങനെ ?