ഏതൊരു കുലമലങ്കരിച്ചു ജന്മനാ

രാഗം: 

ഭൈരവി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

ചരണം 1:
ഏതൊരു കുലമലങ്കരിച്ചു ജന്മനാ,
ഉരചെയ്തീടണം എന്തു തവ നാമധേയവും?
ദൂതനെന്നു കേട്ടതിങ്ങു ബോധംവന്നീലാ, ജഗ-
ന്നാഥനെന്നെനിക്കു തോന്നി ചേതസി നിന്നെ…

അർത്ഥം: 

സാരം: ഏതു കുലത്തെയാണ്‌ നീ അലങ്കരിക്കുന്നത്‌ ? പറയുക, നിന്റെ പേരെന്ത്‌ ? ദൂതനെന്നു പറഞ്ഞത്‌ വിശ്വാസമായിട്ടില്ല. ജഗന്നാഥനാണു നീയെന്നാണ്‌ എന്റെ മനസ്സിൽ തോന്നുന്നത്‌.