ഉമ്പർപരിവൃഢന്മാർ 

രാഗം: 

സാവേരി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

നളൻ

ഉമ്പർപരിവൃഢന്മാർ നിങ്ങൾ എന്നെ-
സ്സമ്പ്രതി പരീക്ഷിപ്പാനല്ലീ?
ഡിംഭനാമെന്നോടോരോ ദംഭമരുതേ! സ്വാമിൻ,
ദംഭോളിധര, ചൊന്നതൻപോടു ഞാൻ ചെയ്യാം.

അർത്ഥം: 

സാരം: ദേവശ്രേഷ്ഠന്മാരായ നിങ്ങൾ ഇപ്പോൾ എന്നെ പരീക്ഷിക്കുകയല്ലേ ? ബാലനായ എന്നോട്‌ ഇത്തരം കളികൾ അരുതേ. ഇന്ദ്രദേവാ, അവിടന്നു കല്പിക്കുന്നത്‌ ബഹുമാനത്തോടെ ഞാൻ ചെയ്യാം