ചെയ്‌വേനെന്നു മുന്നേ

രാഗം: 

സാവേരി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

ചെയ്‌വേനെന്നു മുന്നേ ചൊന്നതു
ചെയ്തില്ലെന്നാലധികമധർമ്മം;
മാരശരൈരാകുലമതിയായ്‌
മാ കുരു നീ വംശകളങ്കം.

അർത്ഥം: 

സാരം: ചെയ്യാമെന്നു നേരത്തേ പറഞ്ഞകാര്യം ചെയ്തില്ലെങ്കിൽ അത്‌ അധർമ്മമാകും. കാമപരവശനാകുകമൂലം വംശത്തിനു കളങ്കമുണ്ടാക്കിവയ്ക്കരുത്‌.