Knowledge Base
ആട്ടക്കഥകൾ

എനിക്കെന്റെ

രാഗം: 

മദ്ധ്യമാവതി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

നാരദൻ

എനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം
നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവും;
അനർഗ്ഗളമൊരു സമരം കാണാഞ്ഞുള്ളിൽ
കനക്കെയുണ്ടഴൽ; പ്രചുരം അതു സാധിക്കിൽ
പ്രതിക്രിയയായ്‌ പകരം എന്തുചെയ്‌വൂ ഞാൻ?
അനുഗ്രഹം തരുവൻ പരം മഹേന്ദ്ര…

അർത്ഥം: 

എന്റെ മനസ്സിലിരിക്കുന്ന ഒരു ആഗ്രഹം ആലോചിച്ച് നോക്കുമ്പോൾ നിനക്ക് എളുപ്പം സഫലമാക്കാൻ കഴിയുമെന്ന് തോന്നുന്നു. ഇടതടവില്ലാത്ത ഒരു യുദ്ധം കാണാത്തതിൻ എന്റെ മനസ്സിൽ ദുഃഖം കനപ്പെട്ടിരിക്കുന്നു. അത് നീ വലിയരൊളവിൽ സാധിച്ച് തരുമെങ്കിൽ അതിനു പ്രത്യുപകാരമായി ഞാൻ എന്താണ് ചെയ്യേണ്ടത്? ദേവേന്ദ്രാ, ഞാൻ അനുഗ്രഹം ധാരാളം തരുന്നതായിരിക്കും.