സാഹസമിദം സപദി ജാതമതി

രാഗം:
ഇന്ദളം
താളം:
ചെമ്പ
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ലക്ഷ്മണൻ
ശ്രീരാമാവാക്യം ശിരസാ ഗൃഹീത്വാ
സാകം സുമന്ത്രേണ രഥേന ഗത്വാ
തീര്ത്ത്വാ സുമിത്രാതനയോഥ ഗംഗാം
സീതാസമക്ഷം വിലലാപ ദീനഃ

സാഹസമിദം സപദി ജാതമതി കില്‍ബിഷം
(ആത്മഗതം)
ഹാ ഹാ കിമു കരവാണി കര്‍മ്മദോഷം ?
വളരുന്നു പരിതാപം തളരുന്നു മമ ദേഹം
ഇളകുന്നു ഹൃദി ധൈര്യം എന്തുചെയ് വൂ

അരങ്ങുസവിശേഷതകൾ:
രഥം വന്നെത്തിയപ്പോള്‍ ലക്ഷ്മണന്‍ ശോകമൂകനാകുന്നു. ആത്മഗതം-